ബിജെപിയില്‍ പീഡനപരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍ കമ്മിറ്റി അംഗവുമായ സി.കൃഷ്ണകുമാറിനെതിരെയാണ് പീഡന പരാതി ലഭിച്ചത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രഷേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. സംസ്ഥാന അധ്യക്ഷന്റെ ഓഫീസ് പരാതി സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത സി.കൃഷ്ണകുമാറിനെതിരെയാണ് ഇപ്പോള്‍ പരാതി ലഭിച്ചിരിക്കുന്നത്. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്നവുമാണ് പരാതിക്ക് ആധാരമെന്നാണ് കൃശ്ണകുമാറിന്റെ വിശദീകരണം. എന്നാല്‍, ലൈംഗിക അതിക്രമം നടന്നുവെന്ന തരത്തില്‍ വ്യക്തമായ പരാതിയാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം എടുത്തതു പോലെ ധീരമായ ഒരു നടപടി ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
കുറച്ചു വര്‍ഷം മുന്‍പ് കൃഷ്ണകുമാറില്നിന്നും ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി അറിയിച്ചിരുന്നു. നീതി ലഭ്യമാക്കാമെന്നും നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടിയും സ്വീകരിക്കാത്തതിനാലാണ്് അധ്യക്ഷന്‍ യുവതി നല്‍കിയതെന്ന് യുവതി പറയുന്നു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധങ്ങളില്‍ മുന്‍നിരയിലാണ് സി.കൃഷ്ണകുമാറുള്ളത്. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്കാന് അദ്ദേഹത്തിന് ധാര്‍മിക യോഗ്യതയില്ലെന്നും പരാതിക്കാരി പറയുന്നു.