വോട്ട് കൊള്ളയ്‌ക്കെതിരെയും ഭരണഘടന സംരക്ഷണത്തിനായും ലോക്‌സഭ പ്രതിപക്ഷവ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് പതിനൊന്നാം ദിനം. യാത്രക്ക് വന്‍ ജന സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം യാത്രയില്‍ മുതിര്‍ന്ന ഇന്ത്യ സംഖ്യ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതായും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതായും ആരോപിച്ചാണ് യാത്ര നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ധാരാളം ആളുകളാണ് പങ്കെടുക്കുന്നത്. മറ്റ് പ്രതിപക്ഷ നേതാക്കളും ഈ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.
16 ദിവസങ്ങള്‍ 1,300 കിലോമീറ്റര്‍ താണ്ടിയാണ് ഈ യാത്രയാണ് അവസാനിക്കുക. ഇതോടകം തന്നെ യാത്ര വലിയ വിജയമായി കഴിഞ്ഞുവെന്നാണ് ഐസിസി വിലയിരുത്തല്‍. ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പിയും യാത്രയില്‍ ഒപ്പം ചേര്‍ന്നിരുന്നു. പ്രിയങ്കയുടെ സാന്നിധ്യം വലിയ കരുത്താണ് യാത്രയ്ക്ക് പകര്‍ന്നത്.