തിരുവനന്തപുരം ആര്യനാട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തം. ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കാതെ പോലീസ്. അസ്വാഭിക മരണത്തിന് മാത്രം കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ശ്രീജയുടെ സംസ്കാരം ഇന്ന് നടക്കും.
കഴിഞ്ഞ ദിവസമാണ് ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീജയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫൈനാന്‍സുമായി ബന്ധപ്പെട്ട് ശ്രീജയ്ക്കെതിരെ സിപിഎം ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം ശ്രീജ തിരിച്ചു കൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു ആരോപണം. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്ന് കുടുംബം ആരോപിച്ചിരുന്നു.