കണ്ണൂർ സർവ്വകലാശാലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ മട്ടന്നൂർ പി ആർ -എൻ.എസ്.എസ് കോളേജിലെ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായ പെൺകുട്ടിക്ക് സി പി എം പ്രവർത്തകൻ്റെ ഭീഷണി. ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. മട്ടന്നൂർ പി ആർ :എൻ എസ് എസ് കോളേജിൽ എസ്എഫ്ഐ യ്ക്ക് എന്തെങ്കിലും തിരിച്ചടിയുണ്ടായാൽ പുന്നാട് നിന്ന് ബസ്സ് കയറി കോളേജിൽ പോകില്ലെന്നും അധികം കളിക്കേണ്ടെന്നുമാണ് നെറ്റ് കോളിലൂടെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ഭീഷണി.
കണ്ണൂർ മട്ടന്നൂർ പി.ആർ.എൻ എസ് എസ് കോളേജിലെ യൂണിറ്റ് സെക്രട്ടറിയായ പെൺകുട്ടിയെയാണ് സി പി എം പ്രവർത്തകൻ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മട്ടന്നൂർ കോളേജിൽ എസ് എഫ് ഐ യ്ക്ക് എന്തെകിലും തിരിച്ചടിയുണ്ടായാൽ വെറുതെ വിടില്ലെന്നും പുന്നാട് നിന്ന് ബസ്സ് കയറി പോകില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയത്.
എസ് എഫ് ഐ യ്ക്ക് തിരിച്ചടിയുണ്ടാകുമൊയെന്ന് സി പി എം പ്രവർത്തകർ ഭയപ്പെടുന്നതിൻ്റെ സൂചനയാണ് ഫോൺ വിളിയിലൂടെ പുറത്ത് വനത്. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തെ നിയമപരമായി നേരിടുമെന്ന് കെ എസ് യു പ്രവർത്തക പറഞ്ഞു,