Kozhikode| കോഴിക്കോട് മുക്കത്ത് മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം; സ്ത്രീയെ നടുറോഡില്‍ ചവിട്ടി വീഴ്ത്തി

Jaihind News Bureau
Sunday, August 24, 2025

കോഴിക്കോട്: മുക്കം നഗരത്തില്‍ നടുറോഡില്‍ വെച്ച് യുവാവ് സ്ത്രീയെ ചവിട്ടി വീഴ്ത്തി. സംഭവത്തില്‍ തിരുവമ്പാടി സ്വദേശിയായ ഷിഹാബുദ്ദീനെതിരെ പോലീസ് കേസെടുത്തു.

ബിവറേജിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയാണ് മദ്യലഹരിയിലായിരുന്ന ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ ചവിട്ടിയത്. ആക്രമണത്തില്‍ റോഡിലേക്ക് വീണ സ്ത്രീക്ക് പരിക്കേറ്റു. പ്രതിയെ ഉടന്‍ തന്നെ പോലീസ് പിടികൂടി.