Kollam| കൊല്ലം കുടുംബ കോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമ പരാതി: അന്വേഷണം ആരംഭിച്ചു

Jaihind News Bureau
Sunday, August 24, 2025

കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. വിവാഹമോചന കേസിന് ഹാജരായ യുവതിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. ഈ മാസം 19-നാണ് പരാതി ഉയര്‍ന്നത്. യുവതി നല്‍കിയ പരാതി ജില്ലാ ജഡ്ജി വഴി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു.

അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന്, ജഡ്ജിയെ കൊല്ലം എം.എ.സി.ടി. കോടതിയിലേക്ക് സ്ഥലം മാറ്റി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി പരിഗണിക്കും. അതേസമയം, ജഡ്ജിയുടെ നിയമനത്തില്‍ കൊല്ലത്തെ ബാര്‍ അസോസിയേഷനില്‍ അമര്‍ഷം പുകയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.