രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജിയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് എംഎല്‍എ. സി.പി.എമ്മും ബി.ജെ.പിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോണ്‍ഗ്രസ് നിലപാടെടുക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി വ്യക്തമാക്കി. അതെ സമയം വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു.
രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജിയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. രാജിവെക്കണമോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിശോധിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. സി.പി.എമ്മും ബി.ജെ.പിയും എന്ത് ചെയ്തെന്ന് നോക്കിയല്ല കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്.
സി.പി.എം മാര്‍ച്ച് നടത്തേണ്ടത് ഏറ്റവും കൂടുതല്‍ ആരോപണവിധേയരെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക്. കോഴിയുമായി പ്രകടനം നടത്തേണ്ടത് സി.പി.എമ്മിന്റെ കോഴിഫാമിലേക്കാണ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങല്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ഷാഫി പറമ്പില്‍ എം.പി വ്യകത്മാക്കി.. കോണ്‍ഗ്രസിനെ ആരും ധാര്‍മ്മികത പഠിപ്പിക്കണ്ട. സര്‍ക്കാരിനെതിരായ സമരം മറച്ചു പിടിക്കാനുള്ള സിപിഎം അജണ്ട മനസിലാക്കാം.എന്നാല്‍ ചില മാധ്യങ്ങള്‍ക്ക് ഇതിന് പിന്നില്‍ എന്താണ് അജണ്ടയെന്നും അദ്ദേഹം ചോദിച്ചു.