തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം അപകടകരമായ നിലയിലാണെന്നും കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമേഖലയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ ശേഖരിക്കുന്നതിനായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഏകദിന ഹെല്‍ത്ത് കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സമഗ്രമായ വിലയിരുത്തലും പഠനവും ഡാറ്റാ ശേഖരണവും ആവശ്യമാണ്. സമഗ്രമായ ഒരു ആരോഗ്യ നയം രൂപപ്പെടുത്തുന്നതിനുള്ള ശ്രമമാണ് യു.ഡി.എഫ്. നടത്തുന്നത്. പൊതുജനാരോഗ്യ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.