കോട്ടയം സി.എം.എസ് കോളേജില്‍ ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് ആധിപത്യം ലഭിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് പ്രധാന കാരണം.
ഇതോടെ അധികൃതര്‍ കോളേജ് ഗേറ്റ് പൂട്ടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം കോളേജിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.