പൊതുജന സഹകരണത്തോടുകൂടി കേരളത്തില്‍ പുതിതായി നൂറു വായനശാലകള്‍ ആരംഭിക്കുമെന്ന് സംസ്കാരസാഹിതി സംസ്ഥാന കമ്മിറ്റി.ജനകീയ വായനശാലയിലേക്ക് ഭവന സന്ദര്‍ശനത്തിലൂടെയാണ് പുസ്തകങ്ങളും ഗ്രന്ഥങ്ങളും സംഭരിക്കുന്നത്.
‘സാഹിതി പുസ്തക’ വണ്ടിയിലൂടെ പുസ്തകങ്ങള്‍ ശേഖരിക്കും.കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പുസ്തക വണ്ടിക്ക് ആയിരം പുസ്തകം നല്‍കിക്കൊണ്ട് സംസ്കാരസാഹിതി സംസ്ഥാന ചെയര്‍മാനും കരുനാഗപ്പള്ളി എം.എല്‍.എയുമായ സി.ആര്.മഹേഷ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.ആഗസ്റ്റ് 25ന് രാവിലെ 9 മണിക്ക് എം.എല്‍.എയുടെ വസതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടും ഇത്തരത്തില്‍ പുസ്തകവണ്ടിയിലൂടെയാണ് വായനശാലകള്‍ തുടങ്ങുവാനുള്ള പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. സംസ്കാരസാഹിതി വര്‍ക്കിംഗ് ചെയര്മാന് എന്‍.വി.പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കലാ-സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.