രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പുനരാരംഭിക്കും. 16 ദിവസം 1,300 കിലോ മീറ്റര്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്നലെ പര്യടനമുണ്ടായിരുന്നില്ല. ഇന്ന് ഷേഖ്പൂരിലാണ് വീണ്ടും യാത്ര നടത്തുക. ലഖിസാരായ്, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, അരാരിയ, സുപോള്‍, മധുബാനി, ദര്‍ഭംഗ, സീതാമര്‍ഹി, കിഴക്കന്‍ ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, ഛപ്ര, ആര എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ വോട്ട് മോഷണത്തിനെതിരെ വോട്ടര്‍ അധികാര്‍ യാത്ര നടത്തുന്നത്. തേജസ്വി യാദവും യാത്രയില്‍ ഒപ്പമുണ്ട്. ബിഹാറിലെ തെരുവുകളിലൂടെയാണ് യ്ാത്ര കടന്നു പോകുന്നത്. 16 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 3 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വലിയ ജനപിന്തുണ നേടിയാണ് യാത്ര മുന്നോട്ട് പോകുന്നത്. 3 ദിവസങ്ങള്‍ കൊണ്ട് തന്നെ യാത്ര വിജയമാണെന്നാണ് എഐസിസി വിലയിരുത്തല്‍.