KPCC| സദ്ഭാവനാ ദിനം: കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു

Jaihind News Bureau
Wednesday, August 20, 2025

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തില്‍ സദ്ഭാവനാദിനാചരണ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും നടന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, മുന്‍ കെപിസിസി അധ്യക്ഷന്മാരായ കെ മുരളീധരന്‍, എംഎം ഹസ്സന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ, എം.ലിജു, എന്‍ ശക്തന്‍, ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീര്‍ഭൂമിയിലും അനുസ്മരണ പരിപാടികള്‍ നടന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.