DYFI LEADER| സാര്‍വദേശീയ സാഹിത്യോത്സവം: ഡിവൈഎഫ്ഐ നേതാവിനെ ഒഴിവാക്കി; പരിപാടിയും റദ്ദ് ചെയ്തു; അനുപമ വിഷയത്തിലെ വിവാദ നിലപാടുകള്‍ തിരിച്ചടി

Jaihind News Bureau
Tuesday, August 19, 2025

സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ നിന്ന് ഡിവൈഎഫ്ഐ നേതാവിനെ ഒഴിവാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കെ അനുപമ വിഷയത്തില്‍ സ്വീകരിച്ച വിവാദ നിലപാടുകളെ തുടര്‍ന്ന് ഷിജുഖാനെയാണ് ഒഴിവാക്കിയത്. പാനലിസ്റ്റായി ഉണ്ടായിരുന്ന അഡ്വക്കേറ്റ് കുക്കൂ ദേവകി അനുപമയ്ക്ക് അനുകൂലമായി ഷിജുഖാന്‍ ഉള്ളതിനാല്‍ പിന്മാറിയിരുന്നു. സാഹിത്യോത്സവത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് നേതാവിനെ ഒഴിവാക്കിയത്. ഷിജു ഖാന്‍ പങ്കെടുക്കുന്ന സെഷന്‍ തന്നെ പിന്നീട് റദ്ദാക്കി.

ഈ മാസം 20-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ‘കുട്ടികളും പൗരരാണ്’ എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ അധ്യക്ഷനായിരുന്നു ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമായ ഷിജു ഖാന്‍. ഈ പരിപാടിയാണ് ഒഴിവാക്കിയത്. ഒരാളെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല എന്നതിനാലാണ് പരിപാടി തന്നെ റദ്ദ് ചെയ്തതെന്ന്് അക്കാദമി പ്രസിഡന്‍ഡ് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇദ്ദേഹത്തെ ഒഴിവാക്കണമെന്ന് പല കോണില്‍ നിന്നും അഭിപ്രായങ്ങള്‍ വ്ന്നിരുന്നു.