വെറുക്കപ്പെട്ടവരുമായാണ് സിപിഎമ്മിനും ഭരണപക്ഷത്തുള്ളവര്‍ക്കും ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കത്ത് വിവാദം സിപിഎമ്മിന്റെ ആഭ്യന്തര വിഷയമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ആലപ്പുഴയില്‍ പറഞ്ഞു.
കത്ത് വിവാദത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണെന്ന് കെ മുരളീധരന് പറഞ്ഞു. പാര്ട്ടിക്കാര് തന്നെയാണ് വിഷയം പരസ്പരം ഉന്നയിക്കുന്നത്. മന്ത്രിമാരും മുന്മന്ത്രിമാരും ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടുവെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വിഷയം അവഗണിക്കാനാണ് സിപിഎം തീരുമാനമെങ്കില്‍ ശക്തമായ സമരവുമായി പ്രതിപക്ഷം രംഗത്തിറങ്ങും. വിഎസിന്റെ അഭാവം എന്തും ചെയ്യാനുള്ള ലൈസന്‍സായി സിപിഎം എടുത്തിരിക്കുകയാണെന്നും കെ മുരളീധരന് പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം സിപിഎമ്മിന്റെ തൊലി പൊളിക്കും. വെറുക്കപ്പെട്ടവരുമായുള്ള ബന്ധം സിപിഎം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ ദോഷം ചെയ്യും എന്നും കെ മുരളീധരന് പറഞ്ഞു. പാര്‍ട്ടി പുനസംഘടനയല്ല, തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് പ്രധാനം. സുരേഷ് ഗോപിയെ പോലെയുള്ളവരെ ജയിപ്പിച്ചു വിട്ടാല്‍ ഇതാണ് ഫലം എന്ന് തൃശൂര്കാര് മനസ്സിലാക്കണമെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.