രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ നരേന്ദ്രമോദി അട്ടിമറിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞുകൊണ്ട് തൃശ്ശൂരിനെ കട്ടെടുക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. നരേന്ദ്രമോദിയുടെ വിജയം പോലും ആധികാരികമല്ല ഇതിലും സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച്
വോട്ടുകച്ചവടത്തിന് കുടപിടിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെശക്തമായ പ്രതിഷേധവും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവും പകര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് ചീഫ് ഇലക്ടറല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
വോട്ട് കൊള്ളയ്‌ക്കെതിരെ ചീഫ് ഇലക്ട്രല്‍ ഓഫീസിലേക്ക് യൂത്ത്് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത്് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിനു മുന്നില്‍ പോലീസ് തടയുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പല തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ശക്തമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന പോലീസിന്റെ കിരാത നടപടിയാണ് തലസ്ഥാനത്ത് അരങ്ങേറിയത്. രാജ്യത്താകമാനം നടക്കുന്ന വോട്ട്് മോഷണത്തിനെതിരെയാണ് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ജനാധിപത്യത്തിനെതിരെ ബിജെപി നടത്തിയ തരംതാണ പ്രവര്‍ത്തിക്കെതിരെയാണ് പ്രതിഷേധം നടത്തിയത്.
ചീഫ് ഇലക്ടറല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെപോലീസ് ബലപ്രയോഗം നടത്തി. നിയമസഭയ്ക്ക് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ മറ്റൊരു വഴിയിലൂടെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിനു മുന്നിലെത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധ പ്രകടനവുമായി പബ്ലിക് ലൈബ്രറിക്ക് മുന്നിലൂടെ നീങ്ങി
പി എം ജി ജംഗ്ഷന്‍ വഴി നിയമസഭയ്ക്ക് പിന്നിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് സമീപമെത്തി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനു ശേഷവും പ്രവര്‍ത്തകരും പോലീസും തമ്മില്‍ പല കുറി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിന് ശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി മടങ്ങി.