ഏറ്റുമാനൂര്‍ കാണക്കാരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ നീണ്ടൂര്‍ ഓണംതുരുത്ത് തൈപ്പറമ്പില്‍ ജോസഫ് ടി. ഏബ്രഹാം (30) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഓണംതുരുത്ത് സ്വദേശി മാര്‍വിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ കാണക്കാരി ആശുപത്രിക്കു സമീപത്തായിരുന്നു അപകടം നടന്നത്. കുറുപ്പന്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍, എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.