Kuwait Spurious Liquor Death| കുവൈത്ത് വ്യാജമദ്യ ദുരന്തം: 67 പേര്‍ അറസ്റ്റില്‍, മരണം 23 ആയി

Jaihind News Bureau
Sunday, August 17, 2025

കുവൈത്ത് വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയില്‍ 67 പേര്‍ പിടിയില്‍. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍, ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫൊറന്‍സിക് എവിഡന്‍സ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

ദുരന്തത്തില്‍ ഇതിനകം 23 പേര്‍ മരിക്കുകയും, 63 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ കൂടുതലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായവരില്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സ്ത്രീകളും ഉള്‍പ്പെടുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ പത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അധികൃതര്‍ അടച്ചുപൂട്ടി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സ്, ആരോഗ്യ മന്ത്രാലയം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്.

മരിച്ച 23 പേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. ഇതില്‍ കണ്ണൂര്‍ ഇരിണാവ് സ്വദേശി പി. സച്ചിന്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനയുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 63 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടു. ചിലരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.