സംസ്ഥാനത്ത് ലഹരി കേസുകള്‍ കാര്യമായി അന്വേഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ. ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു ലഹരി കേസുകളില്‍ മുന്‍പിലെങ്കില്‍ ഇന്നത് കേരളമായി മാറിയിരിക്കുന്നു. ഈ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ അമ്മമാര്‍ ജാഗരൂകരാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലഹരിയില്‍ നിന്നും സ്വാതന്ത്ര്യം…ലഹരിക്കെതിരെ അമ്മമാര്‍’ എന്ന സംസ്ഥാന തല ക്യാമ്പയിന് സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പടിക്കച്ചാലില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന സംഗമം കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിക്കും. പിസിസി സെക്രട്ടറി ചന്ദ്രന്‍ ലങ്കേരി മുഖ്യപ്രഭാഷണം നടത്തി