DR.HARIS CHIRAKKAL| ‘താന്‍ ഉയര്‍ത്തിയ പരാതികളില്‍ മാറ്റമില്ലാതെ ഉറച്ചു നില്‍ക്കുന്നു’; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ.ഹാരിസ്

Jaihind News Bureau
Thursday, August 14, 2025

താൻ ഉയർത്തിയ പരാതികളിൽ ഉറച്ചുനിന്നു ഡോ.ഹാരിസ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോ.പി.ആർ.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നുംഅദ്ദേഹം സ്വന്തം നിലയിൽ കാശു മുടക്കി വാങ്ങിയ ഉപകരണം തനിക്ക് ചോദിച്ചു വാങ്ങൻ ആകില്ലെന്നും ഹാരിസ് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഹാരിസിനെ കുരുക്കുന്നതിന് ആരോഗ്യവകുപ്പിന് കൂട്ടുനിന്ന ഡോ. കെ വി വിശ്വനാഥനെ സിനിയോറിറ്റി ചടങ്ങൾ മറി കടന്ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിരം നിയമനം നൽകി.

തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായി തള്ളികൊണ്ട് താൻ ഉയർത്തിയ പരാതികളിൽ ഉറച്ചുനിന്നാണ് ഡോ.ഹാരിസ്
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ
ഡോ.പി.ആർ.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നുംഅദ്ദേഹം സ്വന്തം നിലയിൽ കാശു മുടക്കി വാങ്ങിയ ഉപകരണം തനിക്ക് ചോദിച്ചു വാങ്ങൻ ആകില്ലെന്നും ഹാരിസ് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഈ ഉപകരണത്തിന്റെ മറ പിടിച്ചാണ് ശസ്ത്രക്രിയ മുടങ്ങിയിട്ടില്ല എന്ന വാദം ആരോഗ്യവകുപ്പ് ഉയർത്തിയിരുന്നത്. അതിനെ തള്ളി കൊണ്ടാണ് ഹാരിസ് മറുപടി നൽകിയത്.ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തത ഡോക്ടർ എന്ന നിലയിൽ കൃത്യമായി അറിയിച്ചുവെന്നും കൂടുതൽ പേരോടു പരാതിപ്പെടാതെ തന്നെ അതു ലഭ്യമാക്കാൻ മേധാവികൾക്ക് ഉത്തരവാദിത്തമില്ലേയെന്ന മറു ചോദ്യവും ഡോ.ഹാരിസ് മറുപടിയിൽ ഉയർത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി കെ ജബ്ബാറിന് നൽകിയ മറുപടി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി.
ഇതിനിടെ ഹാരിസിനെ കുരുക്കുന്നതിന് ആരോഗ്യവകുപ്പിന് കൂട്ടുനിന്ന ഡോ. കെ വി വിശ്വനാഥനെ സിനിയോറിറ്റി ചടങ്ങൾ മറി കടന്ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിരം നിയമനം നൽകി.ഹാരിസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ
പ്രിൻസിപ്പലിനും സൂപ്രണ്ടിനും ഫോണിലൂടെ വിശ്വനാഥൻ നിർദ്ദേശം നൽകിയതും വിവാദമായിരുന്നു.