പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗത്തിലെ ഇടക്കാല ഉത്തരവില്‍ ഭേദഗതിവരുത്തി ഹൈക്കോടതി. ദീര്‍ഘദൂര യാത്രക്കാരെ ബാധിക്കുന്ന ഉത്തരവായിരുന്നു ഹൈക്കോടതിയുടേത്. പൊതുജനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ദേശീയപാകളിലുള്ള പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കാമെന്നാണ്് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പമ്പുടമകള്‍ ഇത് തടയാന്‍ പാടില്ലെന്നും എന്തെങ്കിലും സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശുചിമുറി ഉപയോഗം വിലക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പമ്പുകളിലെ ശുചിമുറികളില്‍ സ്വച്ഛഭാരത് ബോര്‍ഡുവച്ച നടപടിയ്ക്കെതിരെയാണ് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റി് ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം, തൊടുപുഴ നഗരസഭകളായിരുന്നു വിഷയത്തില്‍ എതിര് കക്ഷികള്‍. ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തിയെങ്കിലും ഒരു ബോര്‍ഡുകളും സ്ഥാപിക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.