കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടര്‍പട്ടികയില്‍ ഗൂഢാലോചനയെന്ന് മുസ്ലീം ലീഗ്. അനധികൃതമായി വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് ആരോപണം. 327 വോട്ടര്‍മാരുള്ള കെട്ടിട നമ്പര്‍ സഹകരണബാങ്കിന്റേത്. വിലാസം സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന്റേതാണ്. വാര്‍ത്താസമ്മേളനത്തിലാണ് ലീഗ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതില്‍ വലിയ ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നതെന്നും ലീഗ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ വ്യക്തയോടെ, തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലീഗ് വാര്‍ത്താസമ്മേളനം നടത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മാറാട് ഡിവിഷനില്‍ 39-ാം നമ്പര്‍ കെട്ടിടത്തിലാണ് 127 വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. ഈ കെട്ടിടം സഹകരണ ബാങ്കിന് വാടകയ്ക്ക് കൊടുത്തിരിക്കുന്നതാണ്. വാസസ്ഥലമല്ലാത്ത ഒരു കെട്ടിടത്തില്‍ എങ്ങനെയാണ് 327 വോട്ടര്‍മാരെത്തിയത് എന്ന ചോദ്യമാണ് ലീഗ് ചോദിക്കുന്നത്. ഇതിന് പിന്നില്‍ കൃത്യമായ അട്ടിമറിയും ഗൂഢാലോചനയുമുണ്ട്. വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് തന്നെ കേസെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മറ്റിടങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടെന്നും ലീഗ് വ്യക്തമാക്കി.