RAHUL GANDHI| വോട്ടര്‍ പട്ടിക ക്രമക്കേട്: ‘തൃശൂരിലും ക്രമക്കേട് നടന്നു; കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും’- രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, August 12, 2025

ദേശീയ തലത്തില്‍ തന്നെ തെരഞെടുപ്പ് കമ്മീഷന്റെ അറിവോടുകൂടി തെരഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു പൗരന് ഒരു വോട്ട് എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം മുറുകെ പിടിച്ച് മുന്നോട്ട് പോകും. കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടിംഗ് ക്രമക്കേട് നടന്നിട്ടുണ്ട്. ഒന്നല്ല വിവിധ ക്രമക്കേടുകള്‍ നിരവധി മണ്ഡലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ചിത്രം ഇനിയും ബാക്കിയുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി ‘വോട്ട് കൊള്ള’ എന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അതിനുശേഷം രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനങ്ങളിലടക്കം വിഷയം ചര്‍ച്ച ചെയ്യണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്ത കേന്ദ്ര സര്‍ക്കാരിനെയാണ് കാണാന്‍ സാധിക്കുന്നത്.