വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും ഇന്ത്യാ മുന്നണിയിലെ എംപിമാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. സ്വതന്ത്രവും നീതിപൂര്‍വ്വമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് ഡിസിസി കളുടെ നേതൃത്വത്തില്‍ആഗസ്റ്റ് 14ന് രാത്രി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചും കെപിസിസി അഹ്വാനം ചെയ്തിട്ടുണ്ട്.
വോട്ട് കൊള്ള ആരോപണത്തില്‍ ഇന്നലെ രാജ്യതലസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കായിരുന്നു മാര്‍ച്ച്. എന്നാല്‍, പാതി വഴിയില്‍ പോലീസ് മാര്‍ച്ച് തടയുകയും ഖാര്‍ഗെ, രാഹുല്‍, പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത കിരാത നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഇന്നലെ മാര്‍ച്ച് അവസാനിപ്പിച്ചെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.