മൂവാറ്റുപുഴ ഗവ.ടിടിഐ വിദ്യാര്‍ഥിനിയായ സോനയെ (23) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സോനയുടെ സംസ്കാരം നടത്തി. സോന മരിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. അതേസമയം, റമീസിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. മതം മാറണമെന്ന ആവശ്യമായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. എന്നാല്‍, മതം മാറാന്‍ സോന തയാറായിരുന്നുവെന്നാണ് സഹോദരന് പറയുന്നത്. ഇവരുടെ അച്ഛന് മരിച്ചിട്ട് 3 മാസമേ ആകുന്നുള്ളൂ എന്നതിനാല്‍ 1 വര്‍ഷം കഴിഞ്ഞ് കല്ല്യാണം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, അനാശാസ്യത്തിന് റമീസിനെ ലോഡ്ജില്‍ നിന്ന്് പോലീസ് പിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഗുരുതരമായത്. മതം മാറാന്‍ തയാറല്ലെന്നും രജിസ്റ്റര്‍ മാര്യേജ് നടത്തണമെന്നും സോന ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കുന്ന രീതിയില്‍ വീട്ടില്‍ നിന്ന് സോനയെ കബളിപ്പിച്ച് ഇറക്കി വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പൊന്നാനിയില്‍ പോയി മതം മാറ്റാനായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും തീരുമാനം. ഇത്രയും ക്രൂരതകള്‍ താങ്ങാന്‍ കഴിയാതെയാണ് സോന ആത്മഹത്യ ചെയ്തത്.