ബിഹാര്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ഭരണഘടനയ്ക്കും ജനാധിപത്യത്തിനു മേല്‍ അപകട ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രാഹുല്‍ ഗാന്ധി നടത്തിയത്. നീതിപൂര്‍വ്വമായ തെഞ്ഞെടുപ്പിനെ അട്ടിമറിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നതെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഡോക്ടറുടെ മേല്‍ ഒരു തുള്ളി മണ്ണ് വീഴാന്‍ അനുവദിക്കില്ലെന്നും ഗൂഢാലോചന ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം തുറന്നു പറഞ്ഞതിന് ഹാരിസിന്റെ വായടപ്പിക്കാനാണ് ആരോഗ്യവകുപ്പ്് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡീഷയിലെ ആക്രമണം രാജ്യത്തെ ക്രൈസ്തവ വേട്ടയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. കന്യാസ്ത്രീകളെയും വൈദികരെയും ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ ബിജെപി എവിടെ പോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.