MEDISEP| തിരഞ്ഞെടുപ്പ് അടുത്തുവെന്ന് തിരിച്ചറിവ്; മെഡിസെപ്പ് പരിഷ്‌കരിച്ചു; പൊതുമേഖല ജീവനക്കാരും സ്‌കീമില്‍

Jaihind News Bureau
Wednesday, August 6, 2025

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതോടെ തിരഞ്ഞെടുപ്പ് അടുത്തതിന്റെ സൂചനയാണ് ലഭിച്ചിരിക്കുന്നത് .രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്നും 41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്തായാലും 10 വര്‍ഷക്കാലം ഭരിച്ചിട്ട് ഇപ്പോഴാണ് സര്‍ക്കാരിന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തോന്നിയത്. തിരഞ്ഞെടുപ്പ് അടുത്തെന്ന് മുന്നറിയിപ്പും ഇതിലൂടെ പറയാതെ പറയുന്നുണ്ട്.