PALAKKAD| പൂച്ചയെ ക്രൂരമായി കൊന്ന് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

Jaihind News Bureau
Wednesday, August 6, 2025

പൂച്ചയെ ക്രൂരമായി കൊന്ന് അതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശിയായ ഷജീറിനെതിരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തി കേസെടുത്തത്.

ലോറി ഡ്രൈവറായ ഷജീര്‍, പൂച്ചയ്ക്ക് ഭക്ഷണം നല്‍കയതിന് ശേഷം അതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേര്‍പെടുത്തി. തുടര്‍ന്ന് ജാക്കി ലിവര്‍ ഉപയോഗിച്ച് ഇറച്ചി അടിച്ചു പരത്തുകയും ചെയ്തു. ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ ദുഃഖകരമായ പശ്ചാത്തല സംഗീതത്തോടുകൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന്, മൃഗസ്നേഹിയായ ജിനീഷിന്റെ പരാതിയിലാണ് പൊലീസ് ഇപ്പോള്‍ ഷജീറിനെതിരെ കേസെടുത്തിരിക്കുന്നത്.