ഇന്ത്യക്കുമേല്‍ തീരുവ കൂട്ടുമെന്ന മുന്നറിയിപ്പുമായി ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയില്‍ വില്‍ക്കുകയാണ്. റഷ്യ എത്രപേരെ യുക്രെയ്നില്‍ കൊന്നൊടുക്കുന്നുവെന്ന കാര്യത്തില്‍ ഇന്ത്യക്ക് യാതൊരു വിഷയുമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. 25 ശതമാനം തീരുവയ്ക്ക് പുറമേ അധിക തീരുവ ചുമത്തുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. പക്ഷേ എത്ര ശതമാനമെന്ന് ഡോണള്‍ഡ് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വലിയ സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, അതിന്റെ ഗുണമൊന്നും ഇന്ത്യയ്ക്കാര്‍ക്ക് ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഇന്ത്യക്കാരെ തരം കിട്ടുമ്പോഴൊക്കെ ദ്രോഹിക്കാനും ട്രംപ് മടിക്കാറില്ല. അത്തരത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.