സിനിമാ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. താന്‍ ഒരിടത്തും ദളിതരെയും സ്ത്രീകളെയും മോശമായി പറഞ്ഞിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ മാപ്പ് പറയാം. ട്രെയിനിംഗ് നല്‍കണമെന്നാണ് താന്‍ പറഞ്ഞത.് ഒരു ട്രെയിനിംഗും ഇല്ലാത്തവര്‍ക്കാണ് പണം നല്‍കുന്നത്. നല്ല ധാരണയായിട്ട് വേണം സിനിമ എടുക്കാന്‍. സിനിമ പഠിക്കുന്നത് സാധാരണമല്ലെന്നുമാണ് ഇപ്പോള്‍ വിഷയത്തെ ന്യായീകരിക്കുന്നത്.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ പണം വെറുതെ കൊടുക്കരുതെന്നായിരുന്നു അടൂരിന്റെ വിവാദ പരാമര്ശം്. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരായല്ല സംസാരിച്ചതെന്നും അവരുടെ ഇടയില്‍ നിന്ന് നല്ല സംവിധായകര്‍ ഉയര്‍ന്നു വരണമെന്നാണ് പറയാന്‍ ശ്രമിച്ചതെന്നുമാണ് ഇപ്പോള്‍ അദ്ദേഹം തന്റെ വാക്കുകളെ വളച്ചൊടിക്കുന്നത്. ഗായിക പുഷ്പവതി തന്റെ പ്രസംഗത്തിനിടയില്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും അദ്ദേഹം ആക്ഷേപിക്കുകയുണ്ടായി.