MK SANU| ‘എം കെ സാനു മാഷ് അക്ഷര നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’-പന്തളം സുധാകരന്‍

Jaihind News Bureau
Saturday, August 2, 2025

സാംസ്‌കാരിക ഭൂമികയിലെ സ്പന്ദനങ്ങള്‍ക്കു വേറിട്ട ചാരുതയാര്‍ന്ന വ്യാഖ്യാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക തേജസായിരുന്നു വിടപറഞ്ഞ സാനുമാഷെന്ന് പന്തളം സുധാകരന്‍. സൗമ്യ അവതരണ ശൈലിയിലൂടെ തീഷ്ണമായ ചിന്തകളുടെ പ്രവാഹമാക്കി പ്രഭാഷണ കലയെ മാറ്റിയ അദ്ദേഹം സാഹിത്യ വിമര്‍ശനഗ്രന്ഥങ്ങളും ജീവ ചരിത്രങ്ങളും പേരുകൊണ്ടുപോലും മനോഹരമാക്കിയിരുന്നുവെന്ന് അനുസ്മരിച്ചു.

1987 മുതല്‍ അഞ്ച് വര്‍ഷം മാഷിനൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെ സ്മരിക്കുന്നു. മാഷിന്റെ പ്രഭാഷണങ്ങള്‍ സഭക് അലങ്കാരമായിരുന്നു. പ്രതിയോഗികളെ വിമര്‍ശിക്കുമ്പോഴും ചുണ്ടില്‍ വിരിയുന്ന മന്ദ സ്മിതം കൗതുകം ഉണര്‍ത്തിയിരുന്നു. ഏവരും ഗുരുവായി സ്വീകരിച്ച മാഷിനു ഹൃദയഞ്ജലിയെന്നും പന്തളം സുധീകരന്‍ അനുശോചിച്ചു.