നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അപര്യാപ്തതയാണ്, കുട്ടികള്‍ പുറത്തേക്ക് പോകുന്നതിനു കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. എല്ലായിടത്തും രാഷ്ട്രീയം മാത്രം കണ്ടു എന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം വച്ചു ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി പഠിക്കുന്നതിന് എതിരല്ല. എന്നാല്‍ കേരളത്തിലെ സംവിധാനങ്ങളുടെ അപര്യാപ്തത അതിനു കാരണമാകുന്നത് ശെരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഉണ്ടായ പതര്‍ച്ച നമ്മുടെ കണ്ണ് തള്ളിക്കുന്നതാണ്. 2026 ഇല്‍ അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.