പ്രശസ്ത ചലച്ചിത്ര താരം കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ നവാസെന്ന് അദ്ദേഹം പറഞ്ഞു.
മിമിക്രി വേദികളിലെ അസാധാരണ പ്രകടനത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലും നവാസ് സ്ഥാനമുറപ്പിച്ചത്. മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരന്മാരില് ഒരാളായിരുന്നു കലാഭവന്‍ നവാസ്. കലാഭവന്‍ നവാസിന്റെ വിയോഗം കലാ കേരളത്തിന് തീരാനഷ്ടമാണെന്നും കുടുംബാംഗങ്ങളടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.