ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിയമവാഴ്ചയ്ക്ക് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണം. ഗ്രഹാം സ്‌റ്റൈയിന്‍സിനെ ചുട്ടു കൊന്നവരുടെ സംഘടന തന്നെയാണ് കന്യാസ്ത്രീമാരുടെ അറസ്റ്റിന് പിന്നിലുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് ജനങ്ങളുടെ കോടതിയില്‍ പ്രതിക്കൂട്ടില്‍ ഉള്ളത്. കന്യാസ്ത്രീകള്‍ക്ക് ജയിലല്ല ബെയിലാണ് വേണ്ടതെന്നും സണ്ണി ജോസഫ് എംഎല്‍എ കണ്ണൂരില്‍ പറഞ്ഞു. അറസ്റ്റിലായ സിസ്റ്റര്‍ വന്ദനയുടെ കണ്ണൂര്‍ ഉദയഗിരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.