ഉന്നത വിദ്യാഭ്യാസ രംഗത്ത് വിസ്മയകരമായ മാറ്റം 2026 ലെ പുതിയ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാവരുടെയും പൂര്‍ണ സഹകരണമുണ്ടാകണമെന്നും ഇത് ഒരു മാറ്റത്തിന്റെ തുടക്കമായി കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതിയാണ് നമ്മുടെ നാട്ടിലുള്ളതെന്ന് പറഞ്ഞ അദ്ദേഹം കാലം മാറുന്നതനുസരിച്ച് കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതി ഉണ്ടാകണമെന്നും സിലബസുകളും കരിക്കുലവും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ കോണ്‍ക്ലേവിന്റെ ഭാഗമായി തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.