സിനിമാ-ടെലിവിഷന്‍ താരം കലാഭവന്‍ നവാസ് ( 51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്നാണ് സൂചന. ഷൂട്ടിങ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ മൂതദേഹം ചോറ്റാനിക്കര ആശുപത്രിയിലാണ്.
ചലചിത്ര നടന് അബൂബക്കര്‍ പിതാവും നടനും ടെലിവിഷന്‍ താരവുമായ കലാഭവന്‍ നവാസ് സഹോദരനുമാണ്. നടി രഹന ഭാര്യയാണ്. മിമിക്രി ഷോകളിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്. കലാഭവന്‍ മിമിക്സ് ട്രൂപ്പിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. 1995 ല്‍ ഇറങ്ങിയ ചൈതന്യം എന്ന് സിനിമയിലൂടെ അരങ്ങേറ്റം.