ബിജെപിയുടെ ഡിഎന്‍എ ന്യൂനപക്ഷ വേട്ടയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇവരെ ഭരിക്കുന്നത് മനുസ്മൃതിയാണ്. ദളിത് വേട്ടയാണ്് ഉന്നമിടു്‌നനതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാര്‍ അജണ്ടയാണ് ബിജെപി ഇപ്പോള്‍ നടപ്പാക്കുന്നത. അമിത് ഷാ വിഷയത്തില്‍ നാടകം കളിക്കുന്നു. കൃത്യമായ ഗൂഢാലോചനയാണ് ഇതിന് പി്‌നനില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കന്യാസ്ത്രീ സമൂഹത്തെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ക്ഷമയുടെ എല്ലാ അതിരുകളും ലംഘിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപിയുടെ തനിനിറം സഭാ നേതൃത്വങ്ങള്‍ക്ക് വ്യക്തമാകും എന്നാണ് വിശ്വാസമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.