RAMESH CHENNITHALA| ‘അമിത് ഷായുടെ വാക്കിന് കീറ ചാക്കിന്റെ വിലപോലുമില്ല; ബിജെപി അധ്യക്ഷന്‍ ഒരു ലാഫിംഗ് സ്റ്റോണ്‍ ആയി മാറിയിരിക്കുന്നു’- രമേശ് ചെന്നിത്തല

Jaihind News Bureau
Friday, August 1, 2025

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കിന് കീറ ചാക്കിന്റെ വിലപോലുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനാധിപത്യ സംവിധാനത്തില്‍ നിയമം ബജ്രഗ്് ദംള്‍ പറയുന്നതായി മാറുന്നു. പ്രോസിക്യൂഷന്‍ ഇന്ന് ജാമ്യത്തെ എതിര്‍ത്ത നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി യുഡിഎഫ് എംപിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം. ക്രൈസ്തവ സമൂഹം വലിയ ആശങ്കയിലാണ.് ഈ ഭരണകൂടത്തെ എങ്ങനെ വിശ്വസിക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ച് ഇവര്‍ക്ക് ജാമ്യം കിട്ടുവാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ബിജെപി പറയുന്നതിന് ഒരു വിലയുമില്ല. രാജീവ് ചന്ദ്രശേഖര്‍ ബിഷപ്പുമാരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ ഒരു ലാഫിംഗ് സ്റ്റോണ്‍ ആയി മാറിയിരിക്കുന്നു. സിപിഎം ബിജെപിയെ വിമര്‍ശിക്കേണ്ട സ്ഥാനത്ത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുവാനാണ് സമയം കളയുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ട് 8 ദിനങ്ങള്‍ പിന്നിടുകയാണ്. ഇതുവരെ അവര്‍ക്ക് നീതി വാങ്ങി നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകുന്നില്ല. പാര്‍ലമെന്റിന് അകത്തും പുറത്തും അടക്കമാണ് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിഷേധിക്കുന്നത്.