ഒരു ലക്ഷം രൂപയോളം വിലവരുന്ന കേരള ഫീഡ്സിന്റെ മിടുക്കി, എലൈറ്റ് എന്നീ ബ്രാന്റുകളിലുള്ള എഴുപത്തിനാല് ചാക്ക് കാലിതീറ്റയാണ് തിങ്കളാഴ്ച രാത്രി മുതുകുളം ചൂളത്തെരുവ് സിപിഎം ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികളില്‍ നിന്ന് മോഷണം പോയത്. എറണാകുളം സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബീത്ത് ഏജന്‍സിയുടെ ലോറികളില്‍ നിന്നാണ് മോഷണം നടന്നത്.
രാവിലെ വാഹനവുമായി എടത്വായിലുള്ള ഏജന്‍സിയിലെത്തി ലോഡ് ഇറക്കിയ അവസരത്തില്‍ മുപ്പത്തിരണ്ട് ചാക്ക് കാലിതീറ്റ കുറവുള്ള വിവരം അറിഞ്ഞ ഡൊമനിക് അറിയിച്ചതനുസരിച്ച് നടന്ന പരിശോധനയിലാണ് ചേര്‍ത്തലക്ക് ലോഡുമായി പോയ അലക്സാണ്ടറുടെ ലോഡിലും മുപ്പത്തിരണ്ട് ചാക്കിന്റെ കുറവുള്ളതായി കണ്ടെത്തിയത്. മോഷണശേഷം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ടാര്‍പ്പാളില്‍ ഇട്ടുകെട്ടിയിരുന്നതിനാല് രാവിലെ വാഹനത്തിന് സമീപം എത്തിയ ഡ്രൈവറന്മാര്‍ക്ക് യാതൊരു അസ്വാഭാവികതയും തോന്നിയില്ല. മോഷണം ബോധ്യമായതോടെ ഇരുവാഹനങ്ങളും കനകകുന്ന് പോലീസ്റ്റേഷനില്‍ എത്തിച്ച് ഡ്രൈവറന്മാര് പോലീസില്‍ പരാതിനല്‍കി.
.പ്രതികള്‍ എല്ലാവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഒരാള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മകനുമാണ്.ഒരു ലക്ഷത്തോളം രൂപയുടെ കാലിത്തീറ്റ മോഷണത്തിലെ പ്രതികള്‍ പോലീസില്‍ കീഴടങ്ങിയ ശേഷം നടന്ന രാഷ്ട്രീയ ഇടപെടലുകളില്‍ മോഷണ മുതല്‍ തിരികെ നല്‍കാമെന്ന ഉറപ്പില്‍ പരാതി പിന്‍വലിക്കപ്പെട്ടു. ഇരുപത് ദിവസം സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന നിബന്ധനയില്‍ വൈകിട്ട് ഏഴ് മണിയോടെ പ്രതികളെയും വിട്ടയച്ചു.
ബിജെപി പ്രവര്‍ത്തകനായ ഷിബുവിന്റെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന മോഷണമുതല്‍ രാത്രി എട്ടര മണിയോടെ പ്രദേശവാസികളുടെ സാന്നിദ്ധ്യത്തില്‍ ഉടമകളുടെ വാഹനങ്ങളിലേക്ക് മോഷ്ടകള്‍ തന്നെ ചുമന്ന് കയറ്റി നാടിന് മാതൃക ആയി. കനകകുന്ന് പോലീസ് ശരവേഗത്തില്‍ മോഷ്ടാക്കളെ കണ്ടെത്തി മോഷണമുതല്‍ ഉടമക്ക് തിരികെ നല്കി കോടതി ഇടപെടല്‍ ഇല്ലാതെ മോഷ്ടാക്കളെ ഇരുപത് ദിവസം നല്ല നടപ്പിന് ശിക്ഷിച്ച് ഖ്യാതി നേടിയിരിക്കുകയാണ്. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കനകകുന്ന് പോലീസിനെ കേരളത്തിന്റെ മാതൃകാ പോലീസായി പ്രഖ്യാപിച്ച് പോലീസ് മെഡല്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.