ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ അടക്കം കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാര്‍ച്ചും ഇന്ന് രാജ്ഭവനിലേക്ക് നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ ഒരു പരസ്യ പ്രതികരണം പോലും നടത്താതെ മൗനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറക്കുന്ന പ്രസ്താവനകള്‍ മാത്രമാണ് എതിര്‍പ്പ് ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാനെങ്കിലും അറിയിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയമാണ് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം തുടരുന്നത് എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. സംഘപരിവാറിന് എതിരായി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണോ എന്ന വരെയാണ് ഉയരുന്ന ചോദ്യങ്ങള്‍.
ഈ വിഷയത്തെ ചൊല്ലി് പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷഏധ നടത്തവും സംഘടിപ്പിച്ചിരുന്നു. കോണ്ഡഗ്രസ് എംപിമാരുടെ പ്രത്യേക സംഘമാണഅ ഛത്തീസ്ഗഡില്‍ എത്തി കന്യാസ്ത്രീകളെ നേരില്‍ കണ്ടത്. എന്നാല്‍ രാജ്യത്തെ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മാത്രം ഒരു വാക്കുപോലും മിണ്ടില്ലെന്ന വാശിയിലാണ്.
സാധാരണയായി ന്യൂനപക്ഷ വേട്ടകളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിയാണ്് മുഖ്യമന്ത്രി. അത് പൗരത്വ ഭേദഗതി വിഷയത്തിലടക്കം കണ്ടതുമാണ്. എന്നാല്‍ ആ ആവേശം അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ക്രൈസ്തവരുടെ കാര്യത്തില്‍ ഇല്ലേ എന്ന ചോദ്യവും ഉയരുന്നു.