SAUDI EARTHQUAKE| റഷ്യയിലെ ഭൂചലനം: സൗദി അറേബ്യയിലും ഭൂകമ്പത്തിന്റെ പ്രത്യാഘാതം; 4.68 തീവ്രത രേഖപ്പെടുത്തി

Jaihind News Bureau
Wednesday, July 30, 2025

സൗദി അറേബ്യയിലെ ജിസാനില്‍, ഭൂകമ്പത്തിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. റഷ്യന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതമാണിത്. ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി, ദക്ഷിണ ചെങ്കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്.

റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തി. അതേസമയം, ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. എന്നാല്‍, നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റഷ്യയുടെ പസഫിക് തീരത്ത്, കാംചട്ക പെനിന്‍സുലയ്ക്ക് സമീപമാണ് 8.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം പുലര്‍ച്ചെയായിരുന്നു ഭൂചലനം. ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമിയും ആഞ്ഞടിച്ചു.