ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഏഴ് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ ജാലംഗി മുര്‍ഷിദാബാദ് മുരാഡ്പുര്‍ സ്വദേശി സാഹിനുല്‍ ഇസ്ലാം (27), എടത്തലയില്‍ ആറ് കിലോ കഞ്ചാവുമായി മൂര്‍ഷിദാബാദ് ഉത്തര്‍ഘോഷ് പാറ സ്വദേശി അജ്‌റുള്‍ (22) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും ആലുവ, എടത്തല പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രണ്ടു പേരും ബംഗാളില്‍ നിന്നാണ് കഞ്ചാവ് ട്രയിന്‍ മാര്‍ഗം കടത്തിയത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് കൈമാറി തിരിച്ചു പോകാനായിരുന്നു പദ്ധതി. ഇവരില്‍ നിന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണമാരംഭിച്ചു. ഡാന്‍സാഫ് ടീമിനെ കൂടാതെ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡിവൈഎസ്പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍മാരായ വി.എം കേഴ്‌സന്‍, കെ സെനോദ്, എസ്.ഐമാരായ കെ.നന്ദകുമാര്‍, ബി.എം ചിത്തുജി, എം.വി അരുണ്‍ ദേവ് , സി പി ഒ മാരായ വി.എ അഫ്‌സല്‍, സിറാജുദീന്‍, ഷിഹാബ്, വി.പി ബൈജു, കെ കെ സജ്‌നാസ്, പി.കെ ഹാരിസ്, ഇന്‍ഷാദ പരീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.