കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് ശ്രീ കിഴക്കേടം ശിവക്ഷേത്രത്തില്‍ ഭണ്ഡാര കവര്‍ച്ച. ക്ഷേത്രത്തിന് മുന്‍ വശത്തെ ഭണ്ഡാരമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 26 ന് രാത്രി 11.55 ഓടെയാണ് മോഷണം നടന്നത്. പാന്റ്‌സും ഷര്‍ട്ടും ബാഗുമായെത്തിയ മോഷ്ടാവിന്റെ വേഷം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതേ ഭണ്ഡാരം ഒരു വര്‍ഷത്തിന് മുന്‍പും മോഷണം നടന്നിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസമാണ് ഭണ്ഡാരം തുറന്ന് തുക എണ്ണി തിട്ടപ്പെടുത്തിയത്. ഏകദേശം ആറായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. എം ശ്രീജിത്ത് തലശ്ശേരി പോലീസില്‍ പരാതി നല്‍കി.