കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ അസാധാരണ നടപടി. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചു വിട്ടാണ് സര്‍ക്കാരിന്റെ നടപടി. ഒപ്പം സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. മിഥുന്‍ മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും നേരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വൈദ്യുതി ലൈന്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ മാനേജറുടെ വിശദീകരണം അടക്കം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. അതെല്ലാം തള്ളിയാണ് സര്‍ക്കാരിന്റെ നടപടി. മാനേജരെ അയോഗ്യനാക്കുകയും ചെയ്തു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല നല്‍കുകയും ചെയ്തു.
സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് സര്‍ക്കാരിന്റെ നടപടി. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികയെ മാത്രം സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമായിരുന്നു. സര്‍ക്കാര്‍ മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ നടത്തുന്നത