വോട്ടര്‍ പട്ടികയില്‍ വന്‍ക്രമക്കേടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയാണ് വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതെന്ന് അദ്ദേഹം ആരോപി്ച്ചു. ഒരുകാലത്തും ഇല്ലാത്ത നിബന്ധനകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നത്. 15 ദിവസം എന്ന നിബന്ധന മാറ്റണം. വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമെന്നും അ്‌ദേഹം വിമര്‍ശിച്ചു. മനപ്പൂര്‍വം ക്രമക്കേടുകള്‍ പരിഹരിക്കപ്പെടാതിരിക്കാനുള്ള തന്ത്രമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീതിപൂര്‍വമായല്ല നിലപാട് സ്വീകരിക്കുന്നത്. സിപിഎം നിര്‍ദ്ദേശത്തിലാണ് തിര.കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ നടത്തുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി നിര്‍ദ്ദേശം വരെ ലംഘിച്ചാണ് വാര്‍ഡ് പുനര്‍ വിഭജനം നടത്തിയിരിക്കുന്നത്. വ്യാപകമായ ക്രമക്കേടുകളാണ് നടക്കുന്നത്. ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. ബിഹാറിലെ പോലെ ഇവിടെയും പ്രതിഷേധം വേണ്ടിവരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. വാര്‍ഡിന്റെ സ്‌കെച്ച് പോലും നല്‍കാതെയാണ് നീക്കം നടത്തുന്നത്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടി മറിക്കുന്നു. ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം തിരഞ്ഞെടുപ്പ് അട്ടി മറിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല പ്രതിസന്ധി:
ഇരുട്ടിന്റെ മറവിലാണ് സിപിഎമ്മും ബിജെപിയും കേരളത്തില്‍ സെറ്റില്‍മെന്റ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയിലെ വിഷയങ്ങള്‍. ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തമാശ നാടകമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഗോവിന്ദചാമി വിഷയം:
ഗോവിന്ദചാമി സര്‍ക്കാരിന് ഇത്രയും പ്രിയപ്പെട്ടവനാണെന്ന് ഇന്നലെയാണ് തെളിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊടും കുറ്റവാളിയായ ഗോവിന്ദചാമിക്ക് സൗകര്യങ്ങള്‍ ജയിലില്‍ ചെയ്തു കൊടുത്തതാണ്. കാലഹരണപ്പെട്ട ഔട്ട്‌ഡേറ്റഡ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് സിസ്റ്റത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.