ഒടുവില്‍ ആശമാര്‍ക്ക വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ ഒറ്റയടിക്ക് 1500 രൂപയുടെ വര്‍ധനവ് വരുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മുന്‍പ് അനുവദിച്ചിരുന്ന ഇന്‍സെന്റീവായ 2000 രൂപയില്‍ നിന്ന് 3500 രൂപയായാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചെന്ന് മറുപടി നല്‍കിയത്. മാര്‍ച്ച് 4ല്‍ നടന്ന എന്‍ എച്ച് എം യോഗത്തില്‍ ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് ആശമാര്‍ സമരം ചെയ്തത്. ദിവസങ്ങളും, മാസങ്ങളും പിന്നിട്ടിട്ടും ആവശ്യങ്ങള്‍ നടത്തി കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മാത്രമല്ല, ആശമാരെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ മന്ത്രിമാരും പാര്‍ട്ടി വക്താക്കളും പല തവണ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, ആശമാരുടെ സമരത്തിന്റെ ആരംഭ ഘട്ടം മുതല്‍ തന്നെ കോണ്‍ഗ്രസ് അനുകൂല നിലപാടുകളാണ് സ്വീകരിച്ചത്. ഒടുവില്‍, പാര്‍ലമെന്റില്‍ വരെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. സര്‍്ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന് മനസ്സിലാക്കിയിട്ടും സമരം അവസാനിപ്പിക്കാന്‍ ആശമാര്‍ തയാറായില്ല. പല സമര മുറകളും പ്രയോഗിച്ചു. ഒടുവില്‍ ആശമാര്‍ക്ക് മുന്നില്‍ മുട്ടു മടക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.