NIMISHAPRIYA| നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥ ചര്‍ച്ചക്ക് യമനിലേക്ക് യാത്രാനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Jaihind News Bureau
Wednesday, July 23, 2025

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചക്ക് യെമനിലേക്ക് യാത്രാനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍. അനുമതി തേടി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

ആക്ഷന്‍ കൗണ്‍സിലിന്റെ മൂന്ന് പേര്‍, മാര്‍ക്കസില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ എന്നിവര്‍ക്ക് യാത്രാനുമതി നല്‍കണമെന്നാണ് ആവശ്യം. മധ്യസ്ഥ ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യെമനിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കത്ത്. ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു.