മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് ആര്‍എംപി നേതാവും എംഎല്‍എയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന് എന്ന് കെ കെ രമ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളം കണ്ട ഏറ്റവും ജനകീയനായ ഭരണാധികാരിയും മൂര്‍ച്ചയേറിയ വാക്കുകളാല്‍ എതിരാളികളെ നിശബ്ദനാക്കിയ പ്രതിപക്ഷ നേതാവും പോരാട്ടങ്ങളുടെ പര്യായവുമായിരുന്നു വിടവാങ്ങിയ വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന്.
2016-ല്‍ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി ചുമതലയേറ്റെങ്കിലും, അനാരോഗ്യം കാരണം പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും കേരളം എപ്പോഴും ഉറ്റുനോക്കിയിരുന്നു.
വി.എസ്സിന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, അനീതിക്കെതിരെ പോരാടിയ, സാധാരണക്കാരന്റെ ശബ്ദമായി മാറിയ, തലമുറകളെ ആവേശം കൊള്ളിച്ച ഒരു പോരാളിയെയാണ് കേരളത്തിന് നഷ്ടമാകുന്നത്. ആ വിപ്ലവവീര്യം ഇനി ഓര്‍മ്മകളില്‍ ജ്വലിച്ചുനില്ക്കും.