സിപിഎം നേതൃത്വത്തിനു കഴുകന്റെ മനസ്സെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിതുരയിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ആംബുലന്‍സ് തടഞ്ഞില്ലെന്ന് കുടുംബം തന്നെ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വിതുരയില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സിനെ തടഞ്ഞതുകൊണ്ട് രോഗി മരണപ്പെട്ടതെന്നായിരുന്നു ഇടതുപക്ഷ വ്യാഖ്യാനം. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണെന്നും ആരോഗ്യ മേഖലയുടെ അവസ്ഥ മറച്ചു പിടിക്കാന്‍ സമരത്തിനെ പൊളിക്കാമെന്ന് കരുതണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിസ്റ്റം എറര്‍ എന്ന് പറയാന്‍ മാത്രം എന്തിനാണ് ഒരു മന്ത്രിയുടെ ശമ്പളം പാഴാക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.
ഒരു കൊതുക് കുത്തിയാല്‍ അമേരിക്കയ്ക്ക് പോകുന്നത് എന്തിനാണ്? നമ്പര്‍ 1 ആരോഗ്യ കേരളം എന്ന് പോസ്റ്റര്‍ അടിച്ചാല്‍ മാത്രം പോര. ആശുപത്രികളില്‍ ചികിത്സക്ക് പോകുന്ന രോഗികള്‍ ഡെഡ് ബോഡി ആയി തിരിച്ചു വരേണ്ട സാഹചര്യം ഉണ്ടാവരുത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങള്‍ ആവരുതെന്നും രാഹുല്‍ വ്യക്തമാക്കി.