CHANDI OOMMEN| ജീവകാരുണ്യം പൊതുപ്രവര്‍ത്തനമാക്കണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ

Jaihind News Bureau
Monday, July 21, 2025

 

നന്മയും ജീവകാരുണ്യവും സേവനമനസ്‌കതയും ഉണ്ടെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപഥത്തില്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പൊതുപ്രവര്‍ത്തകരെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനം കര്‍മ്മരംഗത്ത് നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും ചികിത്സാ സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൃക്ക, കാന്‍സര്‍ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റും, കൊളസ്റ്റമി ബാഗും മറ്റ് ചികിത്സാ സഹായങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്തു. ഐ.എം.എ.ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് നേടിയ ഡോ:ജോര്‍ജ് സ്രാമ്പിക്കല്‍, ഡോ: സ്റ്റഫനി സെബാസ്റ്റ്യന്‍, കുര്യന്‍, മികച്ച പൊതു പ്രവര്‍ത്തകന്‍ ടി. കുഞ്ഞുമോന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.അഡ്വ പി ജെ മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ: ബി.ബാബു പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.