KOZHIKODE| കോഴിക്കോട് കൊയിലാണ്ടിയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

Jaihind News Bureau
Sunday, July 20, 2025

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാടില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കുറുവങ്ങാട് സ്വദേശി ഹിബ മന്‍സിലില്‍ ഫാത്തിമ ആണ് മരിച്ചത്. ഇലക്ട്രിക് ലൈനിലേക്ക് മുറിഞ്ഞ് വീണ മരത്തില്‍ നിന്നാണ് ഷോക്കേറ്റത്. കുറുവങ്ങാട് ജുമ മസ്ജിദിന് സമീപമാണ് അപകടം ഉണ്ടായത്.

മരം വീഴുന്ന ശ്ബദംകേട്ട് ഫാത്തിമ പുറത്തേക്കു പോകുകയായിരുന്നു. മരം മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഫാത്തിമയെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.